ഡൽഹി : കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ആശുപത്രിയിൽ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നടന്ന സർവകലാശാലയുടെ പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഗഡ്കരിയെ അദ്ദേഹത്തിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ താങ്ങി പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗഡ്ഗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാത്മ ഫൂലേ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗഡ്കരി എത്തിയത്. ചടങ്ങില്‍ അഭിസംബോദന ചെയ്ത് സംസാരിക്കുകയും ചെയ്തു. പിന്നീട് തന്‍റെ സീറ്റിലേക്ക് മടങ്ങിയ അദ്ദേഹം ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
Post Your Comments