തിരുവനന്തപുരം: കെ.എസ്.ഇ.ബി പണമടയ്ക്കൽ സമയപരിധി ചുരുക്കുന്നു. വൈദ്യുതി ബില്‍ ഓണ്‍ലൈനിലേക്ക് പൂർണമായും മാറ്റാനുള്ള പുതിയ നീക്കമാണിത്. ഇതിന്റെ മുന്നോടിയായി വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലെ ബില്‍ അടക്കാനുള്ള സമയം ജനുവരി മുതൽ കുറയ്ക്കും.
നിലവില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് സെക്ഷന്‍ ഓഫിസുകളിലെ കാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജനുവരി ഒന്നു മുതല്‍ രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയാക്കി ചുരുക്കും. ഉച്ചക്ക് 1.15 മുതല്‍ രണ്ടു വരെ ഇടവേള സമയത്തും കാഷ് അടയ്ക്കാന്‍ സാധിക്കില്ല.
ആദ്യഘട്ടത്തില്‍ 15,000 ത്തില്‍ താഴെ ഉപഭോക്താക്കളുള്ള 334 സെക്ഷനുകളിലാണ് പുതിയ സമയക്രമം വരിക. ഇതോടെ ബില്‍ അടയ്ക്കാനുള്ള കൗണ്ടറും ഒന്നിലേക്ക് ചുരുങ്ങും. ശേഷിക്കുന്ന 437 സെക്ഷനുകള്‍ നിലവിലെ രീതിയില്‍ തുടരും. പണമിടപാടിന് ഡിജിറ്റലൈസേഷന് പ്രോത്സാഹിപ്പാക്കാനാണ് പരിഷ്കാരമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
Post Your Comments