Latest NewsKerala

പ്രളയനാന്തര പുനർനിർമാണം ; ജർമനിയിൽനിന്ന് 725 കോടി സഹായം

തിരുവനന്തപുരം : കേരളത്തിന്റെ പ്രളയനാന്തര പുനർനിർമാണത്തിന് ജർമനിയിൽനിന്ന് 725 കോടി സഹായം. തലസ്ഥാനത്തെ ജർമൻ അംബാസഡർ മാർട്ടിൻ നേ വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും.

ഏഷ്യൻ ഡെവലെപ്പ്‌മെന്റ് ബാങ്ക് (എ.ഡി.ബി ) 3500 കോടി രൂപ നൽകും. ഇതിനായി അവസാന ഘട്ട ചർച്ചകൾക്ക് എ.ഡി.ബിഅധികൃതർ അടുത്തയാഴ്ച കേരളത്തിലെത്തും.ലോക ബാങ്ക് വാഗ്ദബനം ചെയ്ത 3500 കോടി രൂപയുടെ വായ്‌പ്പാ മാർച്ചിൽ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. മാർച്ചിലാണ്‌ ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് ചേർന്ന് കേരളത്തിനുള്ള വായ്‌പാ പദ്ധതിയിൽ തീരുമാനമെടുക്കുക.

ലോക ബാങ്കും എ.ഡി.ബിയും പോലെ ജർമനിയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ധനകാര്യ സ്ഥാപനമായ കെ.എസ്.ഡബ്ല്യൂ ആണ് കേരളത്തിന് 725 കോടി രൂപ വായ്പയായി നൽകുന്നത്. ഇതിനായി ഇന്ത്യൻ സർക്കാരും കെ.എസ്.ഡബ്ല്യൂവും ധാരണയിലെത്തിയിട്ടുണ്ട്.

യു.എൻ.ഡി.പി. സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായ പദ്ധതിക്ക് രൂപം നൽകിയത്. റോഡ്, പാലങ്ങൾ എന്നിവ നിർമിക്കാനാണ് ഈ പണം ഉപയോഗിക്കുക. ഇതിനുള്ള പദ്ധതി സംസ്ഥാന സർക്കാർ തയ്യാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button