![digital kanikka](/wp-content/uploads/2018/12/digital-kanikka.jpg)
ശബരിമല: സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഡിജിറ്റല്‍ കൗണ്ടറിലൂടെ കാണിക്കയിടാം. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ഈ സംവിധാനം ശബരിമലയില്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കാണിക്കയിടാനാകും. ഇതിനായി അഞ്ച് സൈ്വപ്പിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ കാണിക്ക വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കു കൂട്ടല്‍ കാണിക്ക കൗണ്ടറിന്റെ ഉദ്ഘാടനം ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പിആര്‍ രാമന് നിര്‍വഹിച്ചു.
Post Your Comments