തലശ്ശേരി: അമ്മയ്ക്കൊപ്പം ട്രെയിന്‍ യാത്രചെയ്യുന്നതിനിടെ മകളെ കാണാതായി. അമ്മ അപായചങ്ങല വലിച്ചു വണ്ടി നിറുത്തി. കോഴിക്കോട് മണ്ണൂരിലെ അത്തി പറമ്പത്ത് വീട്ടില്‍ ശുഭയുടെ മകള്‍ പത്തൊന്‍പതുകാരി സന്ധ്യ ബാബുരാജിനെയാണ് കാണാതായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ചെന്നൈ മംഗളുരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ തലശ്ശേരി സ്റ്റേഷന് വിട്ടപ്പോഴാണ് സംഭവം.
ബാത്ത് റൂമിലേക്ക് പോയ മകളെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് സംശയം തോന്നിയ ശുഭ നീങ്ങിത്തുടങ്ങിയ ട്രെയിന്‍ അപായ ചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു. വണ്ടി നിന്നതിനെ തുടര്‍ന്ന് ശുഭ ട്രെയിനില്‍ നിന്ന് ഇറങ്ങി നിലവിളിച്ച് ഓടുകയായിരുന്നു. ഒരു യുവാവുമായി അടുപ്പത്തിലായ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. തലശ്ശേരി സ്റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടി യുവാവിനൊപ്പം പോയെന്നാണ് വിവരം.
വണ്ടിയില്‍ നിന്നും ശുഭ ഇറങ്ങി ഓടുന്നത് കണ്ട് ഗേറ്റ് കീപ്പര്‍ ഉടന്‍ തന്നെ തലശ്ശേരി റെയില്‍വേ സ്റ്റേഷന് മാസ്റ്ററെ വിവരമറിയച്ചു.പിന്നാലെ ആര്.പി.എഫ്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.സന്ധ്യ യുവാവിനൊപ്പമുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അപായച്ചങ്ങല വലിച്ച് ആറ് മിനുട്ടോളം ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടതിനാല്‍ പുലര്‍ച്ചെ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി.
Post Your Comments