ടോക്കിയോ : അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തമ്മിൽ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേരെ കാണാതായി. എഫ്/എ-18, കെ.സി 130, എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സമുദ്രത്തില്‍ പതിച്ചത്. വിമാനങ്ങളിലുണ്ടായിരുന്ന ഏഴുപേരില്‍ രണ്ടു പേരെ ഗുരുതരപരിക്കുകളോടെ കണ്ടെത്തി. മറ്റുള്ളവർക്കായുള്ള തിരിച്ചില്‍ തുടരുന്നു.
ഹിരോഷിമയ്ക്കടുത്ത് ഇവാകുനിയിലെ അമേരിക്കയുടെ താവളത്തിലുള്ള വിമാനങ്ങളാണ് പതിവ് പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ടത്. എഫ്/എ-18 വിമാനത്തില്‍ രണ്ടും കെ.സി 130ല്‍ അഞ്ചും സൈനികര്‍ വീതമാണുണ്ടായിരുന്നത്.കാണാതായവര്‍ക്കായി തിരച്ചില്‍ ജപ്പാന്‍-അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായിട്ടാണ് നടത്തുന്നത്. അമേരിക്കയുടെ എഫ്/എ-18 യുദ്ധവിമാനം കഴിഞ്ഞ മാസവും ജപ്പാന്‍ തീരത്ത് തകര്‍ന്ന് വീണിരുന്നു.
Post Your Comments