കെനിയ: കാട്ടിലൂടെ കാറോടിച്ച പോയ അമേരിക്കന്‍ ദമ്പതികള്‍ക്കു നേരെ മുഖം മൂടിധാരികളുടെ ആക്രമണം. എന്നാല്ഡ ഇരുവരുടേയും സമയോചിതമായ ഇടപെടല്‍ മൂലം മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബ്രൈയന്റ് സ്വെന്സനും ഭാര്യ ലൗറെനുമാണ് നവംബര്‍ 30ന് കെനിയയില്‍ നടന്ന കൊലപാതകശ്രമത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്.
കനിയയിലെ മായ് മഹിയുവിന് സമീപമുള്ള കാട്ടിന്റെ നടുവിലുള്ള റോഡിലൂടെ കാറോടിച്ച് പോകുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. റോഡില്‍ ഇവരുടെ കാറിനു കുറുകെയായി നിര്‍ത്തിയിട്ടിരുന്ന വാനില്‍ നിന്നും മുഖം മൂടിധാരികളായ അക്രമികള്‍ വടിവാളുമായി ചാടി വീഴുകയായിരുന്നു.
എന്നാല്‍ പെട്ടെന്നു തന്നെ ഡോര്‍ അടച്ച് കാര്‍ റിവേഴ്സ് എടുത്ത് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഇവരെ പിന്തുടര്ന്നു. ടൊയോട്ട ലാന്‍ഡ് ക്രൂയിസറിനെ തങ്ങളുടെ വാന്‍ കൊണ്ട് ഇടിച്ച് മറിച്ചിടാനും ആക്രമികള്‍ ശ്രമിച്ചിരുന്നു.
ആക്രമികള്‍ തങ്ങള്‍ക്ക് നേരെ ഓടി വരുന്നതറിഞ്ഞ് ബ്രൈയന്റ് കാര്‍ അവര്‍ക്ക് നേരെ റിവേഴ്സ് എടുത്ത് ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് കാറില്‍ നിന്നും ബ്രൈയന്റും ഭാര്യയും ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുതിച്ചെത്തുകയും കൊള്ളക്കാരെ പിടികൂടുകയുമായിരുന്നു. അമേരിക്കയിലെ ഉത്താഹ് സ്വദേശികളായ ഇവര്‍ മക്കള്‍ക്കൊപ്പം മൂന്നു വര്‍ഷം മുമ്പാണ് കെനിയയില്‍ താമസമാക്കുന്നത്.
Post Your Comments