Beauty & Style

ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഹെല്‍ത്തി ജ്യൂസുകള്‍

ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ രണ്ട് തരം ഹെല്‍ത്തി ജ്യൂസുകള്‍. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. അവക്കാഡോ മില്‍ക്ക് ഷെയ്ക്ക്
2. ബ്ലൂബെറി സ്‌ട്രോബെറി ജ്യൂസ്

അവക്കാഡോ മില്‍ക്ക് ഷെയ്ക്ക്…

നിരവധി ആരോഗ്യഗുണങ്ങളുള്ള പഴമാണ് അവക്കാഡോ. രക്തയോട്ടം വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ് അവക്കാഡോ. ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മം ആരോഗ്യത്തോടെയിരിക്കാന്‍ ദിവസവും അവക്കാഡോ കഴിക്കുന്നത് ഏറെ നല്ലതാണ്.അവക്കാഡോ മുഖക്കുരു, മുഖത്തെ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു. അവക്കാഡോ മില്‍ക്ക് ഷെയ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അവക്കാഡോ 50 ഗ്രാം
പാല്‍ 200 മില്ലി
ബദാം (കുതിര്‍ത്തത്) 5 എണ്ണം
പഞ്ചസാര ആവശ്യത്തിന്

ഇവ നാലും ഒരുമിച്ച് ചേര്‍ത്ത് മിക്‌സിയിലടിച്ച് കുടിക്കാം. ( ഐസ്‌ക്യൂബ് വേണമെങ്കില്‍ ചേര്‍ക്കാം.)

ബ്ലൂബെറി സ്‌ട്രോബെറി ജ്യൂസ്…

ബ്ലൂബെറിയിലും സ്‌ട്രോബെറിയിലും അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്, ശരീരകോശത്തിലെ തകരാറുകള്‍ തടയുന്നു. ഓര്‍മശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ് ബ്ലൂബെറി. ബ്ലൂബെറി ജ്യൂസ് കഴിക്കുന്നത് പ്രായമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങളില്‍ പറയുന്നു. ചര്‍മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വളരെ നല്ലൊരു പഴമാണ് ബ്ലൂബെറി. ബ്ലൂബെറി സ്‌ട്രോബെറി ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ബ്ലൂബെറി സ്‌ട്രോബെറി 50 ഗ്രാം വീതം
കരിക്കിന്‍ വെള്ളം 200 മില്ലി
ഐസ് ക്യൂബ്‌സ് ആവശ്യത്തിന്

പഞ്ചസാര ആവശ്യത്തിന്

ഇവ നാലും ഒരുമിച്ച് മിക്‌സിയിലടിച്ചെടുക്കുക. ശേഷം ഐസ്‌ക്യൂബ് ചേര്‍ത്ത് കുടിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button