ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോഴഞ്ചേരി, അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. സന്നദ്ധ സേവനത്തില്‍ തത്പരരായവര്‍ക്ക് അപേക്ഷിക്കാം. ലീഗല്‍ സര്‍വീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഓണറേറിയം ലഭിക്കും. പ്രായപരിധി 70 വയസ്. അപേക്ഷകര്‍ സാക്ഷരരായിരിക്കണം. മെട്രിക്കുലേഷന്‍ അഭിലഷണീയം. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വീസുകളില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലുള്ള അപേക്ഷകര്‍ തിരുവല്ല ഫാമിലി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും അടൂര്‍, റാന്നി താലൂക്കുകളിലുള്ള അപേക്ഷകര്‍ അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും കോഴഞ്ചേരി, കോന്നി എന്നീ താലൂക്കുകളിലുള്ള അപേക്ഷകര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലുമാണ് അപേക്ഷിക്കേണ്ടത്. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 20നകം ലഭ്യമാക്കണം. ഫോണ്‍: 0468 2220141.
Post Your Comments