KeralaLatest News

അയ്യപ്പഭക്തനെ സി.പി.എം നേതാവ് ആക്രമിച്ചെന്ന് പരാതി; ഇരുമുടികെട്ട് വലിച്ചെറിഞ്ഞു

മാവേലിക്കര: കാല്‍നടയായി ശബരിമലയ്ക്ക് പോയ വയോധികനായ തീര്‍ത്ഥാടകനെ സി.പി.എം നേതാവ് ആക്രമിച്ചെന്ന് പരാതി . ആക്രമണത്തിനിടെ ഇരുമുടികെട്ട് വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4ന് കറ്റാനം ജംഗ്ഷനിലായിരുന്നു സംഭവം . ശബരിമലയ്ക്ക് പോകാന്‍ ഭിക്ഷ ചോദിച്ചതാണ് ആക്രണത്തിന്റെ തുടക്കം.

അദ്ദേഹത്തിന്റെ ഊന്നുവടി ഉപയോഗിച്ച്‌ ആക്രമിക്കുന്ന ദൃശ്യം സമൂഹമാദ്ധ്യമത്തിലൂടെയാണ് പ്രചരിച്ചത്. കറ്റാനം ജംഗ്ഷന് കിഴക്കുഭാഗത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ സി.പി.എം നേതാവ് രാജു ആക്രോശിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി നല്‍കി വള്ളികുന്നം സ്വദേശി ജനാര്‍ദ്ദനന്‍പിള്ള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.പി.എം നേതാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button