Latest NewsIndia

പ്രതികൂല കാലാവസ്ഥ: : ഇന്ത്യയില്‍ മരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മരണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ക്രഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 70,000 പേരാണ് പ്രതികൂല കാലാവസ്ഥയ്ക്ക് ഇരകളായത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നതിനിടയിലാണ് പുതിയ റിപോര്‍ട്ട്.

കാലാവസ്ഥാ വ്യതിയാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് മ്യാന്മറിലാണ്. ഇന്ത്യയ്ക്ക് പട്ടികയില്‍ രണ്ടാം സ്ഥാനമാണുള്ളത്. 2017ല്‍ മാത്രം ഇന്ത്യയില്‍ 2,736 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ചുഴലിക്കാറ്റിലുമാണ് മരണങ്ങള്‍ സംഭവിച്ചത്. 2017ല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുര്‍റ്റൊ റിക്കോയിലാണ്. മരിയ ചുഴലിക്കാറ്റില്‍ ഇവിടെ 2,978 പേര്‍ മരിച്ചിരുന്നു.

1998 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 3,660 പേര്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മരിക്കുന്നുവെന്നാണ് കണക്ക്. ആകെ 73,212 പേരാണ് ഈ വര്‍ഷങ്ങള്‍ക്കിടയില്‍ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button