കൊച്ചി: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരിച്ചുവിടുന്നത്. നാലായിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന. പിഎസ്സി ലിസ്റ്റിലുള്ളവരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
Post Your Comments