കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് റിമാൻഡ് നീട്ടിയത്. പതിനാല് ദിവസത്തേക്കാണ് പത്തനംതിട്ട കോടതി റിമാൻഡ് നീട്ടിയത്. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
അതേമയം ഈ കേസിൽ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു . സുരേന്ദ്രൻ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നയാള്‍ ഇത്തരം പ്രവര്‍ത്തി ചെയ്യരുതെന്നും കോടതി പറഞ്ഞു.
കെ.സുരേന്ദ്രന്‍ നിയമം കൈയിലെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഒപ്പം ജാമ്യാപേക്ഷയിൽ എതിർപ്പുണ്ടെന്നും സർക്കാർ അറിയിച്ചു. ഇതോടെ സുരേന്ദ്രനെ എത്ര കാലം ജയിലില്‍ ഇടുമെന്ന് ഹൈക്കോടതിസർക്കാരിനോട് ചോദിച്ചു. തുടര്‍ വാദങ്ങൾ കേട്ട ശേഷം നാളെ വിധി പറയുമെന്ന് കോടതി അറിയിച്ചു.
Post Your Comments