Latest NewsInternational

അമേരിക്കന്‍ മാധ്യമങ്ങളിലെ ചൂടേറിയ ഒളിക്യാമറ വിവാദം !

ന്യൂയോര്‍ക്ക് :  കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് പൂര്‍ണ്ണനഗ്ന ദൃശ്യങ്ങള്‍ പോണ്‍സെെറ്റില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് അമേരിക്കയിലെ ഒരു ആഡംബര ഹോട്ടലിനെതിരെ അഭിഭാഷക. 700 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. അമേരിക്കയിലെ ആല്‍ബനിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്‌സ് എന്ന ആഡംബര ഹോട്ടലിന് എതിരെയാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ഹോട്ടല്‍ നിരസിച്ചു. വിവാദം ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

അഭിഭാഷകയായ ഇവര്‍ പരീക്ഷ സംബന്ധിയായ ആവശ്യങ്ങള്‍ക്കായാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യകരമായി യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കുളിമുറിയില്‍ വെച്ച് ഒളിക്യാമറയില്‍ പകര്‍ത്തപ്പെടുകയും ദൃശ്യങ്ങള്‍ പ്രചരിക്കപ്പെടുകയും പോണ്‍ സെെറ്റുകളില്‍ അപ്ലോഡ് ചെയ്യപ്പെടുകയുമുണ്ടായി. കൂടാതെ യുവതിയുടെ പേരില്‍ തന്നെ വ്യാജ മെയില്‍ എെഡികള്‍ നിര്‍മ്മിച്ച് അവരുടെ സുഹൃത്തുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചതായും യുവതി വെളിപ്പെടുത്തി.ഒരു സുഹൃത്ത് ദൃശ്യങ്ങള്‍ കെെമാറിയതോടെയാണ് യുവതിക്ക് ചതി മനസിലാക്കിയത്.

മാനഹാനിയും ഒപ്പം കടുത്ത മാനസിക പ്രശ്നം അനുഭവിക്കുന്നതിനാല്‍ ചികില്‍സ ചിലവ് അടക്കം 700 കോടിയാണ് യുവതി ഹോട്ടലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ യുവതിക്കുണ്ടായ ദുരനുഭവത്തില്‍ അതീവ ഖേദമുണ്ടെന്നും അതിഥികളുടെ സുരക്ഷക്കാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു. അടുത്തിടെ നവീകരണ ജോലികള്‍ ഹോട്ടലില്‍ നടന്നിരുന്നതായും ഒളിക്യാമറകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഹോട്ടലധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button