കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിരോധനാജ്ഞയിൽ അനുകൂല നിലപാടുമായി ഹൈക്കോടതി. നിരോധനാജ്ഞയിൽ ഭക്തർക്ക് തടസമില്ല ,സുഗമമായ തീർത്ഥാടനം സാധ്യമാകുന്നുണ്ടെന്ന് കോടതി പറഞ്ഞു. നിരീക്ഷക സമിതിയാണ് ഇക്കാര്യം അറിയിച്ചതെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലെ 144 പിൻവലിക്കണമെന്ന ഹർജി വ്യഴാഴ്ച കോടതി പരിഗണിക്കും.
അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ശരിവെച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട എഡിഎം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉത്തമമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പൊതുസുരക്ഷയ്ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും നിരോധനാജ്ഞ ആവശ്യമാണ്. ക്രമസമാധാനം നില നിര്‍ത്താനും നിരോധനാജ്ഞ ആവശ്യമാണ്. നിരോധനാജ്ഞ വിശ്വാസികളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. മൗലികാവകാശത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Post Your Comments