മഞ്ചേരി: ഫെഡറല്‍ ബാങ്ക് തട്ടിപ്പില്‍ പുറത്തുവരുന്നത് കോടികളുടെ തട്ടിപ്പ് കഥ. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് മേലാറ്റൂര്‍ ഫെഡറല്‍ ബാങ്കില്‍നിന്നു ഒരു കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസില്‍ അഹമ്മദിന്റെ ഭാര്യ സമീറ, സഹോദരന്‍ മുനീര്‍ റഹ്മാന്‍, സഹോദര ഭാര്യ മുംതാസ് എന്നിവരും പ്രതികളാണ്. പ്രതി ഇരുപതു വര്‍ഷമായി മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു അതതു സ്ഥലത്തെ വിലാസത്തില്‍ മേല്‍വിലാസം ഉപയോഗിച്ചു പാന്‍ കാര്‍ഡുകളും മറ്റും ഉണ്ടാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലിയെ ബാധിക്കുമെന്നതിനാല്‍ പല കേസുകളിലും ബാങ്ക് ഉദ്യോഗസ്ഥര്‍ സ്വന്തം കൈയില്‍ നിന്നു പണമെടുത്ത് അടക്കുന്നതിനാല്‍ പ്രതി രക്ഷപ്പെടാറാണ് പതിവ്. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. വ്യാജരേഖയുണ്ടാക്കി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നു മൂന്നു കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.
Post Your Comments