Latest NewsIndia

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട്: സിബിഐയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ ചോദ്യം ചെയ്യുന്നു.
3600 കോടി രൂപയുടെ ഇടപാടില്‍ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യല്‍. ഇതിനെ കുറിച്ചുള്ള നിര്‍ണായക രേഖകള്‍ അയാളുടെ കൈവശമുണ്ടെന്നാണ് സിബിഐയുടെ വെളിപ്പെടുത്തല്‍. ഇത് ഇന്നലെ സിബിഐ കോടതിയെ അറിയിച്ചിരുന്നു.

മിഷേലിന്റെ ഒരു ഡയറി സിബിഐക്കു ലഭിച്ചിട്ടുണ്ട്. ഇതില്‍ പണം കൊടുത്തവരുടെ പേരുകള്‍ ചുരുക്കിയെഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിഷേല്‍ സ്വന്തം കൈപ്പടയിലാണ് ഇത് എഴുതിയിരിക്കുന്നത്. ഫാമിലി, എപി, ബിയുആര്‍, പിഒഎല്‍ എന്നിങ്ങനെയാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്നാണ് സിബിഐ ചോദിക്കുന്നത്.

5 ദിവസത്തെ കസ്റ്റഡി കാലവധിയാണ് ഉള്ളത്. ഈ സമയപരിധിക്കുള്ളില്‍ കഴിയുന്നത്ര വിവരങ്ങള്‍ മിഷേലില്‍ നിന്ന് ശേഖരിക്കുക എന്നതാണ്
സിബിഐയുടെ ലക്ഷ്യം. സിബിഐഡയറക്ടറുടെ താല്‍്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button