Latest NewsNewsIndia

കോഴ നല്‍കി സ്റ്റാ‌ര്‍ പദവി നേടി; കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ റെയ്ഡ്; അറസ്റ്റ്

സിബിഐ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. ഇന്ത്യാ ടൂറിസത്തിന്റെ റീജ്യണൽ ഉദ്യോഗസ്ഥർക്കാണ് കോഴ നൽകിയത്.

കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഹോട്ടലുകള്‍ കോഴ നല്‍കി സ്റ്റാ‌ര്‍ പദവി നേടിയെന്ന് സിബിഐയുടെ കണ്ടെത്തല്‍. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. അരക്കോടിയോളം രൂപ പിടിച്ചെടുത്തു. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തില്‍ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ വാങ്ങിയത്. സിബിഐ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. ഇന്ത്യാ ടൂറിസത്തിന്റെ റീജ്യണൽ ഉദ്യോഗസ്ഥർക്കാണ് കോഴ നൽകിയത്.

തുടർന്ന് കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമക‍ൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയിലായിരുന്നു അറസ്റ്റ്. 7 ലക്ഷം രൂപ കണ്ടെടുത്തു. റീജ്യണൽ ഡയറക്ടർ സ‌ഞ്ജയ് വാട്സ്, അസിസ്റ്റൻ്റ് ഡയറക്ടർ രാമകൃഷ്ണ എന്നിവർക്കാണ് കോഴ നൽകിയത്. കേരളത്തിലെ ഹോട്ടലുകളും ഏജൻ്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്. ഇടനിലക്കാർ വഴിയാണ് കോഴ കൈമാറിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ഒരു മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അന്വേഷണം പുരോഗമിക്കുകയാണ്‌.

shortlink

Related Articles

Post Your Comments


Back to top button