ന്യൂഡല്‍ഹി : ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിനു വഴിവച്ച പശുവിന്റെ ജഡാവശിഷ്ടം പഴക്കമുള്ളതാണെന്നു പൊലീസ്. ആള്‍ക്കൂട്ടം പൊലീസ് ഇന്‍സ്‌പെക്ടറെ കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ബജ്‌റങ്ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു വെളിപ്പെടുത്തല്‍. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റമാണു യോഗേഷിനെതിരെ ചുമത്തിയിരിക്കുന്നത്..
ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചുകൊന്ന കേസിലടക്കം മുഖ്യപ്രതിയാണു ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജ്. 4 ദിവസമായി ഒളിവിലായിരുന്നു. പശുവിനെ അറുക്കുന്നതു കണ്ടുവെന്ന യോഗേഷിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാഗാവ് ഗ്രാമത്തില്‍ കണ്ടെത്തിയ പശുവിന്റെ ജഡം 2 ദിവസം പഴക്കമുള്ളതാണെന്നു പൊലീസ് സ്ഥിരീകരിച്ചു.
Post Your Comments