![](/wp-content/uploads/2020/04/mob-attack-1.jpg)
മുംബൈ: കോവിഡ് ഹോട്ട് സ്പോട്ടായ മുംബൈയില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ടക്കൊലപാതകം, കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ . മഹാരാഷ്ട്രയിലെ പാല്‍ഖാറിലാണ് ആള്‍കൂട്ടം കള്ളന്മാരെന്ന് മുദ്രകുത്തി രണ്ടു ഹിന്ദു സന്യാസിനിമാര്‍ അടക്കം മൂന്ന് പേരെയാണ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ പതിനാറാം തീയ്യതി രാത്രി നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇരുനൂറില്‍ അധികം വരുന്ന ആള്‍ക്കൂട്ടത്തിന്റെ ചോദ്യം ചെയ്യലിലും മര്‍ദ്ദനത്തിലും ദാരുണമായി കൊല്ലപ്പെട്ടത് സുശീല്‍ഗിരി മഹാരാജ്(30), ചിക്ന മഹാരാജ് കല്‍പവര്‍ഷ ഗിരി(70) എന്നീ സന്യാസിമാരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്ന നിലേഷ് തെല്‍വാഡ എന്ന 30 വയസുകാരനുമാണ്. നാസിക്കില്‍ നിന്നും സൂറത്തിലേക്ക് സഞ്ചരിക്കുയായിരുന്നു ഇവര്‍. രാത്രി പല്‍ഖാറില്‍ എത്തിയപ്പോള്‍ ലോക്ക്ഡൗണിനിടെ ഇവരുടെ വാഹനത്തിന് നേരെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. മോഷ്ടാക്കളാണ് എന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇവരെ ചോദ്യം ചെയ്തു കൊണ്ടുള്ള മര്‍ദ്ദനം തുടരുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസിനു നേര്‍ക്കും ആക്രമണം ഉണ്ടായി.
ഗോത്ര വിഭാഗത്തില്‍ പെട്ട സന്യാസിമാരാണ് കൊല്ലപ്പെട്ട രണ്ടു പേരും. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. 110 പേരെ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു.
കുറ്റക്കാര്‍ ആരായും അവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. അക്രമികള്‍ ഒരു കാരണവശാലും നിയമത്തില്‍ നിന്നും രക്ഷപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments