ചെങ്ങന്നൂര്‍ : ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം, പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷം. ജനം ആര്‍ത്തിരമ്പിയതോടെ മതില്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.കോടുകുളഞ്ഞി കരോട് ഇരട്ടക്കൊലക്കേസില്‍ പ്രതികളായ ലബലു, ജുവല്‍ എന്നിവരെ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു സംഭവം.പ്രതികളെ കണ്ടു രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും കയ്യേറ്റത്തിനു മുതിര്‍ന്നതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു .പ്രതികളെ കൊണ്ടുവരും എന്നറിഞ്ഞു രാവിലെ മുതല്‍ നാട്ടുകാര്‍ കാത്തുനിന്നിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെ പൊലീസ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചുതുടങ്ങി. വൈകിട്ടോടെ റോഡിലും വീടിനു വശത്തും ജനം തിങ്ങിനിറഞ്ഞു. അഞ്ചേകാലോടെയാണു വന്‍സുരക്ഷയില്‍ പ്രതികളെ കൊണ്ടുവന്നത്.
read also :നഗരത്തെ ഭീതിയിലാഴ്ത്തി വൃദ്ധ ദമ്പതികളുടെ കൊലപാതകം
ചെറിയാന്‍ മരിച്ചുകിടന്ന സ്റ്റോര്‍ മുറിയിലും ലില്ലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ട അടുക്കളയിലും തെളിവെടുപ്പു നടത്തി. കൊലപ്പെടുത്തിയ വിധം പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കു കാട്ടിക്കൊടുത്തു. സ്വര്‍ണം കവര്‍ന്ന കിടപ്പുമുറിയിലെ അലമാരയും കാണിച്ചുകൊടുത്തു. ഇതിനിടെയാണ് ചെറിയാന്റെ മകന്‍ ബിബു, മകള്‍ ബിന്ദു, മരുമകന്‍ രെജു കുരുവിള, മറ്റു ബന്ധുക്കള്‍ എന്നിവര്‍ പ്രതികളെ കാണണമെന്ന് ആവശ്യപ്പെട്ടത്. ഇതു ശ്രദ്ധയില്‍പെടാതിരുന്ന പൊലീസ് പ്രതികളുമായി പുറത്തിറങ്ങി.
Post Your Comments