ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ലാബിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ മരിച്ചു. ബംഗളൂരുവില്‍ ഐ.ഐ.എസ്.സി ഉപസ്ഥാപനമായ സൂപ്പര്‍വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ ആണ് സംഭവം. പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൈസൂരു സ്വദേശി മനോജ് കുമാര്‍ (30) ആണ് മരിച്ചത്. മനോജ് കുമാറിനൊപ്പം ഉണ്ടായിരുന്ന ഗവേഷകരായ അതുല്യ, കാര്‍ത്തിക്, നരേഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹൈപ്പര്‍സോണിക്, ഷോക്വേവ് ലാബില്‍ ഇന്നലെ ഉച്ചയോടെ പൊട്ടിത്തെറി ഉണ്ടാക്കുകയായിരുന്നു.
ലാബിലെ പരീക്ഷണാവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന ഹൈഡ്രജന്‍ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് എന്നാണ് സൂചന. പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. മരിച്ച ഗവേഷകന്‍ മനോജ് സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഏകദേശം 20 അടി ദൂരേക്ക് തെറിച്ച് വീണതായി സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.
Post Your Comments