പമ്പ : ശബരിമലയില്‍ ബിസ്‌ക്കറ്റിന് നിരോധനം. സന്നിധാനം, പമ്പ , നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകളിൽ ഇന്നുമുതൽ ബിസ്‌കറ്റ് കച്ചവടം നടത്താൻ പാടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പ്ലാസ്റ്റിക് ചേര്‍ന്ന കവറുകളിലാണ് ബിസ്‌കറ്റ് പായ്ക് ചെയ്തു വരുന്നതെന്നും ഇത് വന്യജീവികളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണു നിരോധനം.
ഇതിനു പുറമേ പ്ലാസ്റ്റിക് ചേരുവയോടു കൂടിയ കവറുകളില്‍ പായ്ക്ക് ചെയ്തുവരുന്ന ശീതളപാനിയങ്ങള്‍, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വില്‍പനയും വനവകുപ്പ് തടഞ്ഞു.തീർത്ഥാടകരിൽ കൂടുതൽ ആളുകളും
ലഘുഭക്ഷണമായി ബിസ്‌കറ്റാണ് കഴിച്ചുവന്നത്. ബദല്‍ സംവിധാനങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെയാണ് നിരോധനം.
മുമ്പ് കടകളില്‍ കുപ്പിവെളള വില്‍പനയും ഇതുപോലെ തടഞ്ഞിരുന്നു. പെട്ടെന്നായിരുന്നു കുപ്പിവെള്ളം നിരോധിച്ചത്. ദേവസ്വം ബോര്‍ഡും ജല അതോറിറ്റിയും ബദല്‍സംവിധാനം ഒരുക്കിയ ശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് ഇതിന്റെ ബുദ്ധിമുട്ടു മാറിയത്.
Post Your Comments