അര്‍ജുന അവാര്‍ഡിന് അര്‍ഹനായ ദേശീയ നീന്തല്‍ താരം അരുണ്‍ കുമാര്‍ ഷാ അന്തരിച്ചു . ബംഗാള്‍ അമ്വച്വര്‍ സ്വിമ്മിംഗ് അസോസിയേഷനന്‍ ഉദ്യോഗസ്ഥനാണ് മരണം സ്ഥിരീകരിച്ചത്. ഏഴ് തവണ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്നു. അര്‍ജുന അവാര്‍ഡിന് അര്‍ഹനായ ആദ്യ നീന്തല്‍ ചാമ്പ്യനാണ് ഷാ. 1967 ലായിരുന്നു അവാര്‍ഡ് കരസ്ഥമാക്കിയത്. 1959, 1962, 1964, 1965-67 എന്നാ വര്‍ഷങ്ങളിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ അദ്ദേഹത്തെ തേടിയെത്തിയത്. താരത്തിന്‍റെ മരണത്തില്‍ ബംഗാള്‍ അമ്വച്വര്‍ സ്വിമ്മിംഗ് അസോസിയേഷന്‍ പ്രസിഡന്റ് രാമാനുജ്, സ്വിമ്മിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഇഒ വിരേന്ദ്ര നാനാവതി എന്നിവര്‍ അനുശോചിച്ചു.
Post Your Comments