മുംബൈ: കടലില്‍ ഭാഗികമായി മുങ്ങിയ ചരക്ക് കപ്പലില്‍നിന്ന് 16 ജീവനക്കാരെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. മഹാരാഷ്ട്രയിലെ റായ്ഡഗ് ജില്ലയിലെ രേവന്ദക്ക് സമീപമാണ് സംഭവം. ചരക്കു കപ്പലായ എം.വി മംഗലത്തിലെ ക്രൂ അംഗങ്ങളെ അതി സാഹസികമായാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്.
read also: ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി തന്ത്രം : മലക്കം മറിഞ്ഞ് മമത
രേവന്ദ തുറമുഖത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ ഭാഗികമായി മുങ്ങിയത്. കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ എം.ആര്‍.സി.സി അധികൃതര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചു. തുടര്‍ന്ന് ഡിഗി തുറമുഖത്തുനിന്ന് സുഭദ്ര കുമാരി ചൗഹാന്‍ കപ്പലും ദാമനിലെ എയര്‍ സ്റ്റേഷനില്‍നിന്ന് രണ്ട് ചേതക് ഹെലികോപ്റ്ററുകളും രക്ഷാ പ്രവർത്തനത്തിൽ കർമ്മ നിരതരായി
Post Your Comments