ലണ്ടന്‍: ലോകാത്ഭുതമായി ബ്രസീലില്‍ പെണ്‍ക്കുട്ടിയുടെ ജനനം. മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇതാദ്യമായാണ് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞിന് ജന്മം നല്‍കുന്നത്. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തരത്തിലുള്ള നിരവധി പരീക്ഷണങ്ങള്‍ മുമ്പ് നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പത്തോളം സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്. യു എസ്, ചെക്ക് റിപ്പബ്ലിക്, തുര്‍ക്കി എന്നിവിടങ്ങളിലെ സ്ത്രീകളിലാണ് ഇത് പരീക്ഷിച്ചത്. എന്നാല്‍ ഇവര്‍കാര്‍ക്കും കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞില്ല.
ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത എം.ആര്‍.കെ.എച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം) പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകര്‍ത്താവ്. സ്ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയില്‍ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭപാത്രം അവഗണിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിരുന്നു.
ഗര്‍ഭപാത്രം മാറ്റിവച്ച് 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയാകുന്നിടം വരെ സ്ഥിരമായി ആര്‍ത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പ് തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച് സൂക്ഷിച്ചിരുന്നു.
ഇപ്പോള്‍ വിജയം കണ്ട പരീക്ഷണത്തിലെ 32കാരിയായ യുവതി 2016ലാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ദാതാവിന്റെ ഗര്‍ഭപാത്രവും നിരവധി ഞരമ്പുകളും സ്വീകര്‍ത്താവിന്റെ ഞരമ്പുകളുമായി ബന്ധിപ്പിച്ചിരുന്നു. കൂടാതെ ലിങ്കിംഗ് ആര്‍ട്ടറികളും ലിഗമെന്റുകളും വജൈനല്‍ കനാലുകളും കൂട്ടി യോജിപ്പിച്ചിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് 2550 ഗ്രാം ഭാരമുണ്ട്. 35 ആഴ്ചയും മൂന്ന് ദിവസങ്ങളും പ്രായമുള്ളപ്പോളായിരുന്നു സീസേറിയന്‍.
Post Your Comments