Latest NewsNewsIndia

അയോധ്യയില്‍ ‘രാം ലല്ല യാഥാര്‍ത്ഥ്യമാകുന്ന പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കുഞ്ഞ് ജനിക്കണം’ : ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന

പുരോഹിതരില്‍ നിന്ന് സമയം കുറിച്ചുവാങ്ങി ബന്ധുക്കള്‍

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സിസേറിയന് വിധേയരാകണമെന്ന് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 12-14 പ്രസവങ്ങള്‍ക്കായി രേഖാമൂലമുള്ള അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ആക്ടിംഗ് ചുമതലയുള്ള സീമ ദ്വിവേദി പിടിഐയോട് പറഞ്ഞു.

Read Also: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: രാംലല്ലയ്ക്ക് നിവേദിക്കാന്‍ 7000 കിലോ ‘രാം ഹല്‍വ’ തയ്യാറാക്കും

‘ജനുവരി 22ന് 35 സിസേറിയന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ പുരോഹിതന്മാരില്‍ നിന്നും ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ട്. പുരോഹിതര്‍ പറയുന്ന സമയങ്ങളില്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ധീരതയുടേയും സത്യസന്ധതയുടേയും ആജ്ഞാനുവര്‍ത്തിത്വത്തിന്റേയും പ്രതീകമായാണ് ശ്രീരാമനെ അമ്മമാര്‍ കാണുന്നത്. അതിനാല്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം ജനിച്ചാല്‍ ഈ ഗുണങ്ങള്‍ തങ്ങളുടെ മക്കള്‍ക്കും ഉണ്ടാവുമെന്ന് അമ്മമാര്‍ വിശ്വിക്കുന്നു’. ഡോ. സീമാ ദ്വിവേദി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button