ഗാല്‍വേ : യാത്രക്കിടെ ട്രെയില്‍ ജനിച്ച കുഞ്ഞിന് 25 വര്‍ഷത്തേക്ക് സൗജന്യ യാത്ര അനുവദിച്ച് ഐറിഷ് റെയില്‍വേ. ഗാല്‍വേയില്‍നിന്നും ഡബ്ലിനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിതമായി സ്ത്രീക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ട്രെയിനില്‍ തന്നെ ഉണ്ടയിരുന ഒരു ഡോക്ടറും രണ്ട് നേഴ്സുമാരുമാണ് സ്ത്രീക്ക് തുണയായത്.
ടോയ്‌ലെറ്റില്‍നിന്നും സ്ത്രീയുടെ കരച്ചില്‍ കേട്ടെത്തിയ കാറ്ററിംഗ് ജീവനക്കാരിയായ എമ്മ ടൊറ്റെയാണ് വീവരം അധികൃതരെ അറിയിച്ചത്. ട്രെയിനില്‍ ഉണ്ടായിരുന്ന ഡോക്ടറെയും നേഴ്സുമാരെയും കണ്ടെത്തിയതും ഇവര്‍ തന്നെയായിരുന്നു. ഡബ്ലിനിലെത്തിയ ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നു. ഗാല്‍വേയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ അലന്‍ ഡെവിനാണ് അടിയന്തര സാഹചര്യത്തില്‍ സഹായമായത്. എന്നാല്‍ രണ്ട് നേഴ്സുമാരാണ് യഥാര്‍ത്ഥത്തില്‍ പ്രസവമെടുത്തത് എന്ന് ഡോക്ടര്‍ പറഞ്ഞു.
Post Your Comments