ഷിംല: 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രഥമികാന്വേഷണത്തില്‍ കുട്ടികള്‍ ചുമക്കുള്ള മരുന്ന കഴിച്ചെന്നും അതാണ് മരണത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ട്. ജമ്മുവിലെ ഉദംപുര്‍ ജില്ലയിലെ രാംനഗറിലാണ് പതിനൊന്നു കുട്ടികള്‍ മരണപ്പെട്ടത്.
മരുന്ന് നിര്‍മിച്ച ഡിജിറ്റല്‍ വിഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള കമ്പനിയാണ്. സിറപ്പില്‍ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 8 സംസ്ഥാനങ്ങള്‍ സിറപ്പിന്റെ വില്‍പന നിര്‍ത്തിവച്ചു. മരുന്ന് നിര്‍മാണക്കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. കുട്ടികള്‍ മരുന്ന് കഴിച്ച് മരിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
ഒരു കുപ്പിയില്‍ 60 മില്ലിലീറ്ററാണ് മരുന്നുള്ളത്. ഇത് രോഗി ഒരുതവണ 56 മില്ലിലീറ്റര്‍ വീതം കഴിക്കുമെന്നു കണക്കാക്കിയാല്‍ പോലും 10 മുതല്‍ 12 വരെ ഡോസ് അകത്തു കടക്കും ഇത് മരണത്തിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന കോള്‍ഡ് ബെസ്റ്റ് പിസി എന്ന് മരുന്ന് കഴിഞ്ഞ ഡിസംബറിനും ജനുവരിക്കും ഇടയില്‍ കഴിച്ച 17 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കസ്തംഭനത്തെ തുടര്‍ന്നാണ് പതിനൊന്നു കുട്ടികളും മരിച്ചത്. കൂടാതെ എല്ലാകുട്ടികള്‍കള്‍ക്കും ഗുരുതരമായ കരള്‍ രോഗവും ബാധിച്ചിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
സിറപ്പിന്റെ സാംപിളുകള്‍ പരിശോധിച്ചതില്‍ വിഷാംശമായ ഡൈഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. സംഭവം പുറത്തായതോടെ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. 5,500 കുപ്പി കഫ് സിറപ്പാണ് കമ്പനി ആകെ നിര്‍മിച്ചത്.1500 എണ്ണം വിപണിയില്‍നിന്നു തിരിച്ചുവിളിച്ചു. തമിഴ്നാട്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ത്രിപുര, മേഘാലയ, ഹിമാചല്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ അധികൃതരോട് മരുന്നുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി.
അതേസമയം കുട്ടികളുടെ മരണം ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്നാണെന്ന ആരോപണം ഡിജിറ്റല്‍ വിഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിഷേധിച്ചു.
Post Your Comments