ഓസ്ട്രേലിയൻ ടീമിനെ നിസ്സാരരായി കാണുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സസ്പെന്‍ഷനിലായത് ഇന്ത്യയ്ക്ക് സുവര്‍ണാവസരമാണെന്നുള്ള വാദങ്ങളുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി. ‘സ്വന്തം മണ്ണില്‍ ഒരു ഓസ്ട്രേലിയന്‍ ടീമിനെയും എളുപ്പത്തില്‍ കീഴടക്കാമെന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍, അവസരങ്ങള്‍ ആനുകൂല്യങ്ങളായി കാണുന്നില്ല. എന്തൊക്കെ സംഭവിച്ചാലും കഴിവ് അവിടെ തന്നെ ഉണ്ട്. നമ്മള് എന്ത് പറയുന്നു, എങ്ങനെ പെരുമാറുന്നു എന്നതല്ല പ്രകടനമാണ് കണക്കിലെടുക്കുന്നത്. ഓസ്ട്രേലിയയ്ക്ക് ഇപ്പോഴും ഇന്ത്യയെ കീഴടക്കാന്‍ സാധി’ക്കുമെന്നും കോഹ്ലി വ്യക്തമാക്കി.
Post Your Comments