ദില്ലി: രാജ്യത്തെ ഏറ്റവും നിളം കൂടിയ റെയില്‍-റോഡ് മേല്‍പ്പാലമായ ബോഗിബീല്‍ ഡിസംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം നടക്കുക. ജനങ്ങള്‍ക്ക് അന്ന് തന്നെ പാലം യാത്രായോഗ്യമാക്കും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍-റോഡ് പാതകള്‍ ബന്ധിപ്പിച്ചാണ് 4.94 കിലോമീറ്റര്‍ നീളമുള്ള നിര്‍മ്മാണ ചെലവ് 4,857 കോടി വരുന്ന പാലത്തിന്റെ നിര്‍മ്മാണം.
അരുണാചല്‍പ്രദേശില്‍നിന്ന് അസമിലേക്കുളള യാത്രദൂരം കുറക്കുന്നതിന് ഈ പാലം ഉപകരിക്കപ്പെടും. അരുണാചലില്‍ നിന്ന് അസമിലേക്ക് പോകാന്‍ 500 കിലോമീറ്റര്‍ ദൂരമാണെങ്കില്‍ ഡിസംബര്‍ 25 മുതല്‍ 100 കിലോമീറ്ററായി ദൂരം കുറയുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ചൈനീസ് അതിര്‍ത്തിയിലെ സൈനിക നീക്കം വേഗത്തിലാക്കുകയെന്ന ഉദ്ദേശ്യവും പാലത്തിന്റെ നിര്‍മ്മാണത്തിന് പിന്നിലുണ്ട്. ദിക്ക് 32 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന സമയത്താണ് പാലത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതെങ്കിലും വാജ്പേയിയുടെ സമയത്താണ് നിര്‍മ്മാണം തുടങ്ങിയത്.
Post Your Comments