കോഴിക്കോട് : റെയിൽപ്പാളത്തിലൂടെ കാസര്‍ഗോഡേക്ക് നടന്നെത്താന്‍ ശ്രമിച്ച രണ്ടു യുവാക്കൾ പിടിയിൽ. എറണാകുളത്തു നിന്ന് പുറപ്പെട്ട കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ രണ്ട് യുവാക്കളെയാണ് ഞായറാഴ്ച രാത്രി കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തുനിന്ന് യാത്രതിരിച്ച ഇരുവരും റെയില്‍പാളത്തിലൂടെ നടന്ന് ഞായറാഴ്ച കോഴിക്കോട് എത്തി.
Also read : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഞായറാഴ്ച എട്ടു മണിയോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നു പോവുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇവരെ ക്വാറന്റയിനില്‍ പ്രവേശിപ്പിക്കുന്നതിനായി 108 ആംബുലന്‍സിന്റെ സഹായം തേടിയെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും എത്തിയില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
Post Your Comments