ഉത്തര്‍പ്രദേശ്: ബുലന്ദ്ശഹറില്‍ ഗോവധം നടന്നു എന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദമാകുന്നു. ബജ്രംഗദള് നല്കിയ പരാതിയില്‍ ആണ് നടപടി. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്ലിം കുട്ടികളെ അടക്കം ഏഴുപേരെയാണ് പൊലീസ് നാല് മണിക്കൂറോളം പ്രതികളെന്ന് ആരോപിച്ച് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്.
ഗോവധവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളാണ് പൊലീസ് എടുത്തത്. ഒന്ന് ബജ്രംഗദളിന്റെ ഗോവധ ആരോപണത്തിലും മറ്റൊന്ന് ഗോവധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളിലുമാണ്. എന്നാല്‍ ബജ്രംഗദളിന്റെ പരാതിയില്‍ രണ്ട് കുട്ടികളെയാണ് യു.പി പോലീസ് പ്രതി ചേര്‍ത്തത്. ഇവരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും തുടര്‍ന്ന് നാല് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയുമായിരുന്നു.
മുസ്ലിം കുട്ടികള്‍ക്ക് അടക്കം പ്രതികളാക്കി പോലീസ് എടുത്ത കേസിൽ ഏഴ് പേരില്‍ പലരും സംഭവുമായി ബന്ധമില്ലാത്തവരാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ബുലന്ദ്ശഹറില്‍ നിന്നുതന്നെ 10 വര്‍ഷം മുന്‍പ് ഹരിയാനയിലേക്ക് കുടിയേറിയ ഒരു വ്യക്തിയും പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഉണ്ടെന്നാണ് ആരോപണം. മാത്രമല്ല കുട്ടികളെ എങ്ങനെയാണ് പ്രതി ചേര്‍ത്തതെന്ന ചോദ്യത്തിന് ഉത്തര്‍പ്രദേശ് പൊലീസ് ഇതുവരെ കൃത്യമായ വിശദീകരണം നല്‍കിയിട്ടുമില്ല.
Post Your Comments