കോട്ടയം: സവാള വിലയിൽ കനത്ത ഇടിവ്. ഉത്തരേന്ത്യൻ വിപണിയില്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വരെ സവാള വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതേസമയം കേരളത്തിലെത്തുമ്പോൾ സവാളയ്ക്ക് ഉപഭോക്താവ് 22 രൂപ വരെ വില നല്‍കേണ്ടി വരുന്നു. കേരളത്തിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 13 രൂപയാണ് വില. ഉപഭോക്താവിലേക്ക് എത്തുമ്പോൾ ഇത് 22 രൂപവരെയാകും.
മഹാരാഷ്ട്രയില്‍നിന്നാണ് കേരളത്തിലെ വിവിധ മാർക്കറ്റുകളിലേക്ക് സവാള എത്തുന്നത്. അവിടെ എഴ് മുതല്‍ എട്ട് രൂപ വരെയാണ് ഇടനിലക്കാര്‍ ഈടാക്കുന്നത്. പത്തു ടണ്‍ സവാള കോട്ടയം മാർക്കറ്റിൽ എത്തിക്കുന്നതിന് 43,000 രൂപയാണ് ലോറിവാടക നല്‍കേണ്ടത്. ഇതിനു പുറമെയാണ് കയറ്റിറക്കുമതി ചെലവ്. ചെറുകിടവ്യാപാരികളില്‍ എത്തുമ്പോൾ വില നാല് മുതല്‍ അഞ്ച് രൂപവരെ പിന്നെയും വര്‍ധിക്കുന്നു.
Post Your Comments