Latest NewsKerala

കല്യാണത്തിന് വിളമ്പാന്‍ വാറ്റുചാരായം; ഒരാള്‍ പിടിയില്‍

20 ലിറ്റര്‍ വാറ്റുചാരായമാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

ആലപ്പുഴ: കല്യാണത്തിന് വിളമ്പുന്നതിനായി ഉണ്ടാക്കിയ വാറ്റു ചാരായവുമായി ഒരാള്‍ പിടിയില്‍. കഞ്ഞിക്കുഴി കൂറ്റുവേലി സ്വദേശിയായ സന്തോഷ് (44) ആണ് പിടിയിലായത്. 20 ലിറ്റര്‍ വാറ്റുചാരായമാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കഞ്ഞിക്കുഴിയിലെ മറ്റത്തില്‍ വീട്ടില്‍ കമലാസനന്റെ മകന്റെ കല്യാണാവശ്യത്തിനായി ഉണ്ടാക്കിയതായിരുന്നു ചാരായം.

ചേര്‍ത്തല എക്സൈസ് സംഘമാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. സന്തോഷ് ചാരായം വാറ്റുന്നുണ്ട് എന്ന രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീടും പ്രദേശവും കഴിഞ്ഞ 3 ദിവസമായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിനു ശേഷം സന്ദേശം കൃത്യമാണെന്ന് ഉറപ്പുവരുത്തി തെളിവുകളോടെയാണ് ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button