Latest NewsKerala

ഇരുനൂറോളം മോഷണക്കേസിലെ പ്രതി; സ്റ്റേഷനില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത് ഇങ്ങനെ

എറണാകുളം: എറണാകുളത്തെ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇരുനൂറോളം മോഷണക്കേസില്‍ പ്രതിയായ ആള്‍ രക്ഷപ്പെട്ടു. പൊന്നാനി സ്വദേശി കംസീര്‍ എന്നയാളാണ് പോലീസിന്റെ മുഖത്ത് കറി ഒഴിച്ച് സെല്ലില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതിക്ക് കഴിക്കാന്‍ സെല്ലിനകത്തേക്ക് ഭക്ഷണം വെച്ച പോലീസിന്റെ മുഖത്ത് കറി ഒഴിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. കൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു പ്രതിയെ പോലീസ് പിടികൂടി. റിമാന്‍ഡില്‍ കഴിഞ്ഞ കംസീറിനെ കഴിഞ്ഞ ദിവസമായിരുന്നു കസ്റ്റഡിയില്‍ വാങ്ങിയത്. കംസീറിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button