തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു വി ഡി സതീശന് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്നും പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു. 10000 രൂപ അടിയന്തര സഹായമായി കിട്ടാത്തവർ നിരവധിപേരുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ ജപ്തി നടപടികൾ തുടരുന്നു. കേന്ദ്രത്തിൽ നിന്നും സഹായം നേടിയെടുക്കാൻ സംസ്ഥാനത്തിന് ആയില്ലെന്നും സാലറി ചലഞ്ചിന്റെ പേരിൽ കേരളത്തിലെ ജീവനക്കാരെ രണ്ടുതട്ടിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎഇയിൽ നിന്ന് 700 കോടി കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആരുപറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Post Your Comments