കൊച്ചി: എൽപിജി സബ്‌സിഡി ട്രാന്‍സ്ഫര്‍ സ്‌കീമില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. എല്‍പിജി വിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്. ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി വിഹിതം ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന നിലവിലുള്ള സബ്‌സിഡി ട്രാന്‍സ്ഫര്‍ സംവിധാനം അതേപടി തുടരും. എല്‍പിജി വിലയിലുണ്ടാകുന്ന വര്‍ധനക്ക് ആനുപാതികമായി സബ്‌സിഡി ലഭ്യമാക്കിക്കൊണ്ട് ഉപഭോക്താവിന് പരിരക്ഷ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അനധികൃത എല്‍പിജി കണക്ഷനുകള്‍ തടയാനും സബ്‌സിഡി അര്‍ഹരായ എല്ലാ ഉപഭോക്താക്കള്‍ക്കും നേരിട്ട് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും.
Post Your Comments