KeralaLatest News

പണത്തട്ടിപ്പ് കേസ് ; പി.വി അൻവർ എംഎൽഎയ്ക്ക് വീണ്ടും തിരിച്ചടി

കൊച്ചി  : പണത്തട്ടിപ്പ് കേസിൽ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന് വീണ്ടും തിരിച്ചടി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹർജിയാണ് തള്ളിയത്. പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലെന്നാണ് കോടതി അറിയിച്ചത്. കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു അന്‍വര്‍ പ്രവാസി വ്യവസായിയുടെ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button