തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനായി ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ വനിതകളും പങ്കെടുക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ കൂടിയ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും വിവിധ വനിത സംഘടനകളുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണിത്. അതിനാല്‍ തന്നെ എല്ലാ വനിതകളും ഇതില്‍ ഒത്തു ചേരേണമെന്നും മന്ത്രി പറഞ്ഞു.
വനിതാ മതില്‍ വന്‍ വിജയമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. സമൂഹത്തിന്റെ തുടര്‍ച്ചയായിട്ടുള്ള ഇടപെടലിന്റെ ഫലമായാണ് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനവും വിദ്യാഭ്യാസവുമെല്ലാം നേടിയെടുക്കാനായത്. അതിനാല്‍ പഴയ കാലത്തേയ്ക്ക് തിരിച്ച് പോകാന്‍ പാടില്ലെന്നും ഒത്തൊരുമിക്കണമെന്നും യോഗം തീരുമാനിച്ചു.
വനിത ശിശു വികസന വകുപ്പ് സെക്രട്ടറി (ഇന്‍ ചാര്‍ജ്) ഡോ. ഷര്‍മിള മേരി ജോസഫ്, ഡയറക്ടര്‍ ഷീബ ജോര്‍ജ്, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിശാന്തിനി, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, സംസ്ഥാന വനിത സബ് കമ്മിറ്റി കണ്‍വീനറും പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ശാന്തകുമാരി, ജോ. കണ്‍വീനറും എസ്.എന്‍.ഡി.പി. പ്രതിനിധിയുമായ ഷീബ, വനിതാ സംഘടനാ പ്രതിനിധികള്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments