KeralaNews

മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരണം

തൃശൂര്‍:  തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയില്ലെന്നും ഇയാളെ മാറ്റി പാര്‍പ്പിക്കേണ്ടതില്ലെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡി എം ഒ അറിയിച്ചതായി റിപ്പോര്‍ട്ട്. മണിപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ച രോഗിയുടെ രക്ത സാംപിള്‍ ഫലം നെഗറ്റീവെന്ന് തൃശൂര്‍ ഡി എം ഓ ഡോ.റീന അറിയിച്ചു . പരിശോധനക്ക് അയച്ച രക്ത സാംപിളിന്‍റെ ഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് കോംഗോ പനി ഇതുവരെ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യു എ ഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മൂത്രാശയ അണുബാധക്ക് ചികിത്സ തേടിയപ്പോഴാണ് ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന് കോംഗോ പനിയെന്ന് അറിയിച്ചത് . തുടര്‍ന്ന് മേല്‍പ്പറഞ്ഞ വ്യക്തി ആശുപത്രി നിരിക്ഷണത്തിലായിരുന്നു. ടെസ്റ്റില്‍ കോംഗോ പനി ഇല്ലെന്ന് വ്യക്തമായതോടെയാണ് ഡിഎംഒ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കുന്നതിനുളള നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button