ന്യൂഡൽഹി : ബിസിനസ് വിസ 15 വർഷത്തേക്ക് നീട്ടിക്കൊടുക്കാൻ ഇന്ത്യ തീരുമാനിച്ചു . 5 വർഷം വീതമായിരിക്കും വിസ നൽകുക. അതുപോലെ അടിയന്തര ഘട്ടങ്ങളിൽ സാധാരണ വിസ മെഡിക്കൽ വിഭാഗത്തിലേക്കു മാറ്റി നൽകാനും തീരുമാനമായി.
ഇ വിസകളുടെ എണ്ണത്തിൽ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ വൻ വർധനയുണ്ടായതായി ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 2015 ൽ 5.17 ലക്ഷമായിരുന്നത് കഴിഞ്ഞ 30ന് 21 ലക്ഷമായി. വിദ്യാർഥികൾക്ക് വീസ നൽകാനുള്ള നിബന്ധനകളും ഉദാരമാക്കി.
Post Your Comments