
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തിലെ 12 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.. ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കുല്‍ദീപ് യാദവും ആദ്യ ടെസ്റ്റിനുണ്ടാകില്ല.പരുക്കേറ്റ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരം രോഹിത് ശര്‍മയെ ഉൾപ്പെടുത്തി. മുരളി വിജയിനൊപ്പം രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാൻ സാധ്യത. ടീമിലെ ഏക സ്പിന്നര്‍ ആര്‍ അശ്വിന്‍. പരിചയസമ്പന്നരായ ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവർ ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തുന്നു.
Post Your Comments