![](/wp-content/uploads/2018/11/sabarimala-temple-manorama-1.jpg)
കോട്ടയം: ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ അമ്പതംഗ തീര്‍ത്ഥാടക സംഘത്തില്‍ യുവതികളുണ്ടെന്നു അഭ്യൂഹം. ഇതിനെ തുടര്‍ന്ന് കൊടുങ്ങൂരില്‍ നാമ ജപവുമായി വിശ്വാസികളെത്തി. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായാണ് ഒരു സംഘം വിശ്വാസികള്‍ ഇവിടെ ഒത്തുചേര്‍ന്നത്.
ആന്ധ്രയില്‍ നിന്നും രാവിലെ കോട്ടയത്തെത്തിയ സംഘത്തില്‍ രണ്ട് യുവതികളാണുള്ളത്. ഇതില്‍ ഒരാള്‍ക്ക് 43 വയസാണ് പ്രായമെന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments