KeralaLatest News

ഗാര്‍ഹിക വെള്ളക്കരം : പലര്‍ക്കും വാട്ടര്‍ അതോറിറ്റിയുടെ അമിത ബില്ല്

കളമശേരി: ഗാര്‍ഹിക വെള്ളക്കരം, പലര്‍ക്കും വാട്ടര്‍ അതോറിറ്റിയുടെ അമിത ബില്ല. പലരില്‍ നിന്നും 8,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ബില്‍ ഈടാക്കുന്നതായാണ് പരാതി.രണ്ട് മാസം കൂടുമ്പോള്‍ 300 രൂപയോളം വെള്ളക്കരം അടച്ചിരുന്ന നോര്‍ത്ത് കളമശേരിയിലെ ഗാര്‍ഹിക ഉപഭോക്താവിന് 8,000 രൂപയുടെ ബില്ലാണ് നല്‍കിയത്.
മറ്റൊരു ഉപഭോക്താവിന് 1.5 ലക്ഷം രൂപയും ബില്‍ നല്‍കി. കളമശ്ശേരി വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ളവര്‍ക്കാണ് അമിത ബില്ല് വന്നിരിക്കുന്നത്. എണ്ണായിരത്തിന്റെ ബില്‍ കിട്ടിയ ആള്‍ ഓഫീസില്‍ ബില്ലുമായെത്തിപ്പോള്‍ നിലവിലെ ബില്ലിന്റെ പകുതി തുക അടച്ച് പരാതി തന്നാല്‍ ഡിവിഷണല്‍ ഓഫീസ് മുഖേന കേസെടുത്ത് തുക കുറയ്ക്കാക്കാമെന്നും അന്വേഷണം നടത്തി തുക തിരികെ കിട്ടാനുള്ള അവസരമുണ്ടാക്കാമെന്നുമാണ് ആദ്യം പറഞ്ഞത്. ഈ ഉറപ്പില്‍ പകുതി തുകയായ 4,000 രൂപ അടച്ച് അപേക്ഷിച്ചു. എന്നാല്‍ യാതൊരുവിധ അന്വേഷണവും നടത്താതെ ബാക്കി തൂക കൂടി അടയ്ക്കാന്‍ വാട്ടര്‍ അഥോറിറ്റി നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ബില്‍ തുക അടച്ചില്ലെങ്കില്‍ കുടിവെള്ളം മുടങ്ങുമെന്ന ഭീതിയിലുമാണ് കുടുംബം. റീഡിംഗ് എടുക്കുന്നയാളോട് അമിത ബില്ലിനെപ്പറ്റി ചോദിച്ചാല്‍ മറുപടി പറയാറില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button