KeralaLatest News

വനിതാ മതില്‍: വീണ്ടും നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ•ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി നടക്കുന്ന വനിതാ മതിലിന് അണിചേരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ എസ് എന്‍ ഡി പി ഭക്തര്‍ക്കൊപ്പമാണ്. ഇരുണ്ട യുഗത്തിലേക്ക് പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും വനിതാ മതിലില്‍ അണിചേരണമെന്നും വെള്ളാപ്പളി പറഞ്ഞു.

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൗണ്‍സിലിലെ 2 വനിതാ അംഗങ്ങളെ ചുമതലപ്പെടുത്തി. നവോത്ഥാനം പറയാന്‍ ആര് യോഗം വിളിച്ചാലും പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വനിതാ മതില്‍ പരസ്പര സ്നേഹവും, സഹകരണവും നിലനിര്‍ത്താന്‍ ഉപകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button