Latest NewsIndia

ഇരുപതിലധികം ആണ്‍കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്ത മാധ്യമപ്രവർത്തകൻ പിടിയിൽ

ബെം​ഗലൂരു: ഇരുപതിലധികം ആണ്‍കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്ത മാധ്യമപ്രവർത്തകൻ പിടിയിൽ. കർണ്ണാടകയിലെ ഒരു പ്രമുഖ പത്രത്തിൽ പ്രാദേശിക ലേഖകനായി ജോലി ചെയ്യുന്ന ചന്ദ്ര കെ ഹെമ്മാദിയാണ് പോലീസിന്റെ പിടിയിലായത്. കർണ്ണാടകയിലെ ഉടുപ്പിയിലുള്ള ബൈന്ദൂരില്‍ വെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.

ബൈന്ദൂരിലെ ഒരു സ്കൂളിൽ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെന്ന വ്യജേന അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും വിശ്വാസം നേടിയെടുക്കുകയും കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ചൂഷണം ചെയ്ത ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിരുന്നതായി കുട്ടികൾ പോലീസിനോട് പറഞ്ഞു.

2012 മുതൽ ഇയാൾ കുട്ടികളെ പീഡിപ്പിച്ചുതുടങ്ങിയതാണ്. ഇയാൾക്കെതിരെ ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ പോലീസ് സ്റ്റേഷനുകളിൽ നിന്നായി ഇതുവരെ 16കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button