ചെന്നൈ: ശബരിമല തീര്‍ത്ഥാടനത്തിനായി മാലയിട്ട് വ്രതം അനുഷ്ഠിച്ചിരുന്ന വിദ്യാര്‍ത്ഥിയെ പ്രധാന അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. തമിഴ്നാട്ടിലെ രാമേശ്വരത്തെ സ്വകാര്യ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ ചെരുപ്പ് ധരിക്കാത്തതിന്റെ പേരില്‍ മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി മര്‍ദ്ദനമേറ്റ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവും മറ്റു ഹൈന്ദവ സംഘടനകളും രംഗത്തെത്തി.
കുട്ടിയുടെ പിതാവ് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ പാദരക്ഷയില്ലാതെ സ്‌കൂളില്‍ പ്രവേശിക്കാന്‍ സ്കൂള്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നുമാണ് പ്രധാന അദ്ധ്യാപകന്റെ വാദം. താന്‍ സ്‌കൂള്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറയുന്നു. പോലീസും ഹൈന്ദവ സംഘടനകളും സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പരാതി നൽകുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവർ അറിയിച്ചു.
അതെ സമയം ഒരു വിഭാഗം അദ്ധ്യാപകരും നാട്ടുകാരിൽ ചിലരും പ്രധാന അദ്ധ്യാപകന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി
Post Your Comments