ശബരിമല: ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക്. സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ഉണ്ടായത്. രാത്രി 7 മണിയായപ്പോഴേക്കും 68,315 തീര്‍ഥാടകരെത്തി. ഉച്ചയ്ക്ക് മുമ്പ് തന്നെ 46000 പേര് എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ് 50000 ത്തിലധികം പേര് മല ചവിട്ടിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. പോലീസിന്റെ നിയന്ത്രണങ്ങളില്‍ അയവുവന്നതും ശബരിമലയിലെ കാര്യങ്ങളുടെ മേല്‍നോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗസമിതി ഇടപെട്ട് തുടങ്ങിയതും തീര്ഥാടകവരവില് പ്രതിഫലിച്ചിട്ടുണ്ടെന്നാണ് തെളിയിക്കുന്നത്. ഇത് വരുമാനത്തിലും വര്ധനയുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം സന്നിധാനത്തെ നിരോധനാജ്ഞയില്‍ പ്രതിഷേധിച്ചുള്ള നാമജപം ഇപ്പോഴും തുടരുന്നുണ്ട്. ഹരിവരാസനം കഴിയുമ്പോള്‍ ഇവര്‍ പിരിഞ്ഞുപോകുമെന്നാണ് വിവരം.
Post Your Comments