തൊടുപുഴ: പൊലീസുകാര്‍ സ്വകാര്യ ബസിലെ സീറ്റ് കുത്തിക്കീറിയെന്ന് പരാതി. സൗജന്യ യാത്ര അനുവദിക്കാത്തതിന്റെ പ്രതികാര നടപടിയാണ് സംഭവമെന്ന് ബസ് ജീവനക്കാർ പറയുന്നു. ഞായറാഴ്ച വൈകിട്ട് 7നു മൂലമറ്റത്ത് നിന്നു തൊടുപുഴയ്ക്കു സര്‍വീസ് നടത്തുന്ന ബസില്‍ മുട്ടത്ത് നിന്ന് പൊലീസുകാര്‍ കയറുകയായിരുന്നു. യൂണിഫോമിലല്ലാതിരുന്ന ഇവരോടു ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ പൊലീസ് ആണെന്നും ടിക്കറ്റ് വേണ്ട എന്നും പറഞ്ഞു.വാക്കേറ്റത്തിനൊടുവില്‍ ഇവര്‍ തൊടുപുഴയിലേക്ക് ടിക്കറ്റ് എടുത്തു.
ട്രിപ്പ് അവസാനിപ്പിച്ച് ബസ് ഷെഡില്‍ കയറ്റിയിട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് സീറ്റ് കുത്തിക്കീറിയതു ശ്രദ്ധയില്‍പെട്ടത്. ഈ സീറ്റിലിരുന്ന് അവസാനം യാത്ര ചെയ്തതു പൊലീസ് എന്നു പറഞ്ഞെത്തിയ സംഘമാണെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തിൽ ബസ് ഉടമ പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു.
Post Your Comments